കലാമണ്ഡലം കുട്ടൻ ആശാൻ (1939 -2022) : ഒരു നൃപ സ്രഷ്ടാവ് വിടപറയുന്നു – തയ്യാറാക്കിയത് കെ.വി മുരളി മോഹൻ

ചരിത്രം പരിശോധിച്ചാൽ നൃപന്മാരെക്കാൾ കൂടുതൽ പ്രശസ്തിയാർജിക്കുന്നത് നൃപ സ്രഷ്ടാക്കളാണ്. കാരണം അവർ തന്നിലൂടെ അനേകം നൃപന്മാർക്കു രൂപകൽപ്പന ചെയ്യുന്നു. ഇന്ന് അന്തരിച്ച കുട്ടനാശാൻ (കലാമണ്ഡലം കുട്ടൻ 83) ഒരു പക്ഷെ അറിയപ്പെടുന്നതും താൻ അഭ്യസിപ്പിച്ച കലാകാരന്മാരിലൂടെ ആയിരിക്കും

ചരിത്രം പരിശോധിച്ചാൽ നൃപന്മാരെക്കാൾ കൂടുതൽ പ്രശസ്തിയാർജിക്കുന്നത് നൃപ സ്രഷ്ടാക്കളാണ്. കാരണം അവർ തന്നിലൂടെ അനേകം നൃപന്മാർക്കു രൂപകൽപ്പന ചെയ്യുന്നു. ഇന്ന് അന്തരിച്ച കുട്ടനാശാൻ (കലാമണ്ഡലം കുട്ടൻ 83) ഒരു പക്ഷെ അറിയപ്പെടുന്നതും താൻ അഭ്യസിപ്പിച്ച കലാകാരന്മാരിലൂടെ ആയിരിക്കും. തന്ടെ ഓരോ ശിഷ്യന്മാരുടെയും അരങ്ങുകൾ കാണുമ്പോൾ ഒരു കൃതാർത്ഥത അനുഭവപ്പെടും എന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. കുട്ടനാശാൻടെ കളരി കറകളഞ്ഞതാണെന്നു അദ്ദേഹത്തിന്ടെ ശിഷ്യന്മാർ തന്നെ പറയാറുണ്ട്. കൃത്യ നിഷ്ഠ, ഏകാഗ്രത, ആത്മസമർപ്പണം ചൊല്ലിയാട്ടത്തിൻടെ കൂടെ ഈ ഗുണങ്ങൾ കൂടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.

ഉണ്ണായി വാരിയർ കലാനിലയത്തിന്ടെ അധ്യാപകനായി ചേർന്ന് അതിന്ടെ പ്രിൻസിപ്പൽ ആയി അദ്ദേഹം വിരമിച്ചു. കലാനിലയത്തിന്ടെ ഉയർച്ചയിലും താഴ്ചയിലും ആ സ്ഥാപനത്തോട് കൂറ് പുലർത്തി. അരങ്ങു കിട്ടാനായി അദ്ദേഹം ഒരിക്കലും വ്യഗ്രത കാണിക്കാറില്ല. എന്നാൽ കിട്ടിയ വേഷങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുവാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. ആകാര സൗഷ്ഠവമായിരുന്നു അദ്ദേഹത്തിന്ടെ മുഖമുദ്ര. കത്തി, പച്ച, കരി, മിനുക്കു(മുനി വേഷങ്ങൾ) മുതലായവ അദ്ദേഹത്തിന് ചേരുമായിരുന്നു. നളചരിതത്തിലെ കാട്ടാളൻ അദ്ദേഹത്തിന്ടെ ഏറെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്നായിരുന്നു.

ഞാൻ കുട്ടനാശാനെ പരിചയപ്പെടുന്നത് 1980 ലോ മറ്റോ ആണ്. ബാഡ്‌മിന്റൺ കളിക്കുമ്പോൾ ചുമൽ ഒന്ന് വിലങ്ങി. അന്ന് അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് ആശാന്മാരെക്കൊണ്ട് ഉഴിയിക്കുക പതിവായിരുന്നു. എന്റെ സുഹൃത്ത് കുളമണ്ണിൽ ഭാസിയാണ് കൂടെ വന്നത്. പിന്നീട് കലാനിലയം കഥകളി ക്ലബ് മുതലായവയുടെ പ്രവർത്തന സംബന്ധമായി അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്.

– തയ്യാറാക്കിയത് കെ വി മുരളി മോഹൻ

Leave a comment

Top