അമ്മന്നൂർ ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിന് ഹനുമാൻ്റെ ഉദ്യാനഭഞ്ജനത്തോടെ സമാപനം


ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവ നാട്യഭൂമിയിൽ പന്ത്രണ്ട് ദിവസമായി നടന്ന് വരുന്ന കൂടിയാട്ട മഹോത്സവം തോരണയുദ്ധം കൂടിയാട്ടത്തിൻ്റെ സമ്പൂർണ്ണാവതരണത്തോടെ ബുധനാഴ്ച സമാപിച്ചു. ഹനൂമാൻ്റെ ഉദ്യാനഭഞ്ജനവും രാക്ഷസന്മാരുമായുള്ള യുദ്ധവും രാവണൻ്റെ സഭയിൽ ഒരുമിച്ചിരുന്നുള്ള സംഭാഷണവുമായിരുന്നു അഭിനയ വിഷയം. ഹനൂമാനായി അമ്മന്നൂർ കുട്ടൻ ചാക്യാർ, രാവണനായി സൂരജ് നമ്പ്യാർ, വിഭീഷണനായി ഗുരുകുലം തരുൺ, രാക്ഷസന്മാരായി ഗുരുകുലം കൃഷ്ണദേവ്, ഗുരുകുലം ശങ്കരൻ എന്നിവർ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവരും, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ എന്നിവരും, താളത്തിന് സരിതാ കൃഷ്ണ കുമാർ, വിഷ്ണുപ്രിയ, അഞ്ജനാ എന്നിവരും ചമയത്തിന് കലാനിലയം ഹരിദാസ്, കലാമണ്ഡലം നിഖിൽ എന്നിവരും പങ്കെടുത്തു.

Leave a comment

Top