ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം മുൻ അധ്യക്ഷൻ പ്രൊഫ. മാമ്പുഴ കുമാരൻ മാസ്റ്റർക്ക് മുൻ സഹപ്രവർത്തകരുടെ ആദരം

ഇരിങ്ങാലക്കുട : കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം നേടിയ പ്രശസ്ത നിരൂപകനും ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം മുൻ അധ്യക്ഷൻ പ്രൊഫ. മാമ്പുഴ കുമാരൻ മാസ്റ്റർക്ക് മുൻ സഹപ്രവർത്തകരുടെ ആദരം. മലയാളം, ഹിന്ദി, സംസ്കൃതം, ലത്തീൻ വിഭാഗങ്ങളിലെ അധ്യാപകക്കൂട്ടായ്മയാണ് സമാദരണത്തിൽ പങ്കെടുത്തത്.

ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, ഹിന്ദി വിഭാഗം മുൻ അധ്യക്ഷൻ കെ.കെ. ചാക്കോ, സംസ്കൃത വിഭാഗം മുൻ അധ്യക്ഷൻ പി.സി. വർഗ്ഗീസ്, മലയാള വിഭാഗം മുൻ അധ്യക്ഷൻ വി.എ. വർഗ്ഗീസ്, ക്രൈസ്റ്റ് കോളേജ് മുൻ പി.ആർ.ഒ.യും മലയാള വിഭാഗം മുൻ അധ്യക്ഷനുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഹിന്ദി വിഭാഗം അധ്യക്ഷ ഷീബ വർഗ്ഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

Top