കൂടിയാട്ട മഹോത്സവത്തിൽ തോരണയുദ്ധം ഒന്നാം ദിവസം കൂടിയാട്ടം

രാവണൻ രാക്ഷസ സൈന്യങ്ങളോട് കൂടി സ്വർഗ്ഗത്തിൽ ചെന്ന് ദേവകളെ ജയിച്ച് നന്ദനോദ്യാനത്തിൽ നിന്ന് വൃക്ഷത്തൈകൾ കൊണ്ട് വന്ന് നട്ട് വളർത്തിയ അശോക വനികോദ്യാനം ഒരു കുരങ്ങൻ നശിപ്പിച്ചു എന്ന് പറയുവാൻ വിജയ എന്ന കാവൽക്കാരിയോട് പറയുന്നതും വൃത്താന്തം അറിഞ്ഞ് കോപത്തോടെ രാവണൻകുരങ്ങനെ ബന്ധിക്കുവാൻ അനേകം രാക്ഷസരെ പറഞ്ഞയക്കുന്നതുമാണ് കഥാഭാഗം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ ഒമ്പതാം ദിവസമായ ഞായറാഴ്ച തോരണയുദ്ധം ഒന്നാം ദിവസത്തെ കൂടിയാട്ടം അരങ്ങേറി.

രാവണൻ രാക്ഷസ സൈന്യങ്ങളോട് കൂടി സ്വർഗ്ഗത്തിൽ ചെന്ന് ദേവകളെ ജയിച്ച് നന്ദനോദ്യാനത്തിൽ നിന്ന് വൃക്ഷത്തൈകൾ കൊണ്ട് വന്ന് നട്ട് വളർത്തിയ അശോക വനികോദ്യാനം ഒരു കുരങ്ങൻ നശിപ്പിച്ചു എന്ന് പറയുവാൻ വിജയ എന്ന കാവൽക്കാരിയോട് പറയുന്നതും വൃത്താന്തം അറിഞ്ഞ് കോപത്തോടെ രാവണൻ കുരങ്ങനെ ബന്ധിക്കുവാൻ അനേകം രാക്ഷസരെ പറഞ്ഞയക്കുന്നതുമാണ് കഥാഭാഗം.

രാവണനായി ഗുരുകുലം തരുൺ, ശങ്കുകർണ്ണനായി ഗുരുകുലംകൃഷ്ണദേവ് വിജയായി ഗുരുകുലം അഞ്ജനാ എന്നിവർ രംഗത്തെത്തി മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രാഹുൽ എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ എന്നിവരും താളത്തിന് അതുല്ല്യ, ആദിത്യ, ഗോപികാ, ശ്രുതി എന്നിവരും ചമയം കലാനിലയം ഹരിദാസ്, കലാനിലയം പ്രശാന്ത് എന്നിവരും പങ്കെടുത്തു.

പത്താംദിവസമായ തിങ്കളാഴ്ച തോരണയുദ്ധം രണ്ടാം ദിവസം കൂടിയാട്ടം അരങ്ങേറും

Leave a comment

Top