ബസ്സ്റ്റാൻഡ് പോസ്റ്റാഫീസ് റോഡില്‍ ടൈല്‍സ് പാകുന്ന ജോലികള്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകൾ ആധുനികമാകുന്നതിന്‍റെ തുടക്കമായി ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പോസ്റ്റാഫീസ് റോഡില്‍ ടൈല്‍സ് പാകുന്ന ജോലികള്‍ പുരോഗമിക്കുന്നു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടും അമിത ട്രാഫിക്കും കാരണം റോഡുകൾ പെട്ടന്ന് നശിച്ചുപോകുന്നത് തടയാനാണ് കോൺക്രീറ്റ് ടൈല്‍സ് പാകിയ റോഡുകൾ ഇവിടെ നിർമ്മിക്കുന്നത്. നഗരസഭയുടെ ബസ്സ്റ്റാൻഡിലും മൂന്ന് വർഷം മുൻപ്പ് ടൈല്‍സ് പാക്കിയിരുന്നു. ഇന്നും ഇവ സാരമായ കേടുപാടുകൾ അതിജീവിച്ചു നിൽക്കുന്നുണ്ട്.

ബസ്റ്റാന്‍റിന്‍റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് പാകുന്ന പണികളാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിക്കുന്നത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ടൈലിങ്ങ് നടത്തുന്നത്. ഇതിനോടൊപ്പം സമീപത്തെ ഫുട്പാത്ത് ഉയര്‍ത്തി നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡ് നഗരസഭയുടെതാണെന്നും അത് തങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ അറ്റകുറ്റപണികള്‍ നടത്താമെന്നായിരുന്നു പി.ഡബ്ല്യൂ.ഡി. നിലപാട്. ഇതിനെ തുടര്‍ന്ന് നഗരസഭ നവംബറില്‍ അറ്റകുറ്റപണികള്‍ നടത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു. ബസ്സുകള്‍ സ്റ്റാന്‍റിലേക്ക് വളഞ്ഞുകയറുമ്പോള്‍ മെറ്റലുകള്‍ ഇളകി റോഡ് തകരുന്നതിനാല്‍ ഈ ഭാഗത്ത് ടൈല്‍സ് ഇടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചത്.

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top