‘ദി എഡ്ജ് ’ എന്ന മലയാളനാടകത്തിൻ്റെ ആദ്യാവതരണം ഇരിങ്ങാലക്കുട വാൾഡൻ പോണ്ട് ഹൗസിൽ നടന്നു

ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിനു വേണ്ടി യുവനാടക പ്രവർത്തകയായ അഷിത സംവിധാനം ചെയ്യുന്ന ‘ദി എഡ്ജ് ’ എന്ന മലയാളനാടകത്തിൻ്റെ ആദ്യാവതരണം ഇരിങ്ങാലക്കുട വാൾഡൻ പോണ്ട് ഹൗസിൽ നടന്നു

ഇരിങ്ങാലക്കുട : ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിനു വേണ്ടി യുവനാടക പ്രവർത്തകയായ അഷിത സംവിധാനം ചെയ്യുന്ന ‘ദി എഡ്ജ് ’ എന്ന മലയാളനാടകത്തിൻ്റെ ആദ്യാവതരണം ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ വെച്ച് നടന്നു.

പഞ്ചാബി സാഹിത്യകാരിയായ നസീമാ അസീസ് രചിച്ച ഒരു ചെറുനാടകമാണു ‘THE EDGE.’ ‘അറ്റം,‘ അല്ലെങ്കിൽ ‘വക്ക്‘ എന്നൊക്കെ മലയാളത്തിൽ അർത്ഥം പറയാവുന്ന ഇംഗ്ലീഷ് പദമാണല്ലോ ‘എഡ് ജ്‘ (edge). ജീവിതത്തിൻ്റെ തന്നെ വക്കിലെത്തി നിൽക്കുന്ന ഒരു ഇന്ത്യൻ മദ്ധ്യവർഗ്ഗ വീട്ടമ്മയുടെ മനസ്സിലൂടെയുള്ള ഒരു യാത്രയാണിത്. പ്രശസ്ത നാടകസംവിധായകനും, സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനുമായ ഡോ. ഷിബു. എസ്. കൊട്ടാരമാണു നാടകം തർജ്ജമ ചെയ്തിട്ടുള്ളത്.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകപഠനം പൂർത്തിയാക്കിയ അഷിത, ആറങ്ങോട്ടുകര സ്വദേശിയാണു. ചെറുപ്പം മുതൽ നാടകവേദിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള അഷിത ഇപ്പോൾ മാവേലിക്കര ഗവ. ഫൈനാട്സ് കോളേജിൽ എം. എഫ്. എ. വിദ്യാർത്ഥിനിയാണു. അഷിത, ഫിദ, മല്ലിക എന്നിവരാണു നാടകത്തിലെ അഭിനേതാക്കൾ. സുബിൻ പ്രകാശവിന്യാസവും ശരത് കാരന്ത് സംഗീതവും നിർവ്വഹിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top