ഡോക്ടർ ആരോഗ്യ കാട്ടുങ്ങച്ചിറയിൽ പ്രവർത്തനമാരംഭിച്ചു

അഭ്യംഗം, പിഴിച്ചിൽ, ശിരോധാര, ശിരോവസ്തി, നസ്യം, കിഴി, കുടിവസ്തി, പിച്ചു, തലപൊതിച്ചിൽ, ഉദ്വർത്തനം എന്നീ സേവനങ്ങൾ ഈ സ്ഥാപനത്തിൽ ലഭ്യമാണ്

ഇരിങ്ങാലക്കുട : ആയുർവേദ, ഫിസിയോതെറാപ്പി, ഹെർബൽ ബ്യൂട്ടി ക്ലിനിക്, പഞ്ചകർമ്മ, യോഗ സ്ഥാപനമായ ഡോക്ടർ ആരോഗ്യ കാട്ടുങ്ങച്ചിറയിൽ പ്രവർത്തനമാരംഭിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ കൗൺസിലർ എം ആർ ഷാജു അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ ആർ വിജയ, എസ്എൻഡിപി മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം, ഡോ. ലിംസൺ, ഡോ. ശാലീന സീതാറാം, ദിനേശൻ എളന്തോളി എന്നിവർ ആശംസകൾ നേർന്നു.

അഭ്യംഗം, പിഴിച്ചിൽ, ശിരോധാര, ശിരോവസ്തി, നസ്യം, കിഴി, കുടിവസ്തി, പിച്ചു, തലപൊതിച്ചിൽ, ഉദ്വർത്തനം എന്നീ സേവനങ്ങൾ ഈ സ്ഥാപനത്തിൽ ലഭ്യമാണ്. കൂടാതെ വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ സേവനങ്ങളും ഇവിടെ ലഭിക്കും. യോഗ ക്ലാസുകളും ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7902223328 04802998982

Leave a comment

Top