മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ മന്നം ജയന്തി ആഘോഷിച്ചു

മുകുന്ദപുരം : മുകുന്ദപുരം താലൂക്ക് എൻ. എസ്. എസ് യൂണിയനിൽ 145-ാമത് മന്നം ജയന്തി ആഘോഷിച്ചു. ഓഫീസ് അങ്കണത്തിൽ നടന്ന ആഘോഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരൻകുട്ടി നിലവിളക്ക് കൊളുത്തി, പതാക ഉയർത്തി, പുഷ്പാർച്ചന എന്നിവ നടത്തി ചടങ്ങ് ആരംഭിച്ചു. ഈ വർഷം എല്ലാ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും മന്നം ജയന്തിയാഘോഷങ്ങൾ നടന്നുവരികയാണെന്നും സമുദായാചാര്യൻ മന്നത്തു പത്മനാഭനെ അനുസ്മരിച്ചുകൊണ്ട് യൂണിയൻ പ്രസിഡന്റ് സംസാരിച്ചു. ചാലക്കുടി എം.എൽ.എ സനീഷ് ജോസഫ് മന്നം ജയന്തിയാഘോഷത്തിൽ പങ്കെടുത്തു സംസാരിച്ചു.

താലൂക്ക് യൂണിയൻ സെക്രട്ടറി കെ.രവീന്ദ്രൻ വൈസ് പ്രസിഡന്റ് കെ.ദിനേശ്കുമാർ കമ്മിറ്റി അംഗങ്ങളായ ടി.മണി മേനോൻ, കെ.ശേഖരൻ, പി രാമചന്ദ്രൻ, സി.വിജയൻ, പി.ആർ. അജിത് കുമാർ, വി.കരുണാകരൻ, വി.എം അച്യുതൻ, സുനിൽ.കെ മേനോൻ,രമ കൃഷ്ണമൂർത്തി, ആർ ബാലകൃഷ്ണൻ, പ്രതിനിധി സഭ അംഗങ്ങളായ സി.ബി രാജൻ, കെ.എ സുരേന്ദ്രൻ, വി.രാമൻ നായർ, കെ.എസ് ഹരീഷ്കുമാർ, കെ.ആർ.മോഹൻ, യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജി ശശീധരൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ബി ശ്രീധരൻ , അനിൽ മുല്ലശ്ശേരി, അസിസ്റ്റന്റ് എൻ.ബി.എസ് ഇൻസ്‌പെക്ടർ കെ.രോഹിത്ത് എന്നിവർ നേതൃത്വം നൽകി. യൂണിയനിലെ 145 കരയോഗങ്ങളിലും മന്നം ജയന്തി ആഘോഷം നടന്നു.

Leave a comment

Top