ക്രിസ്മസ് ദിനത്തിൽ വൺവേയിൽ ബൈക്ക് ബസ്സിലിടിച്ച് അപകടം

ഗേൾസ് സ്കൂളിന് സമീപം മൂന്ന് പീടിക സംസ്ഥാനപാതയിൽനിന്നും നിന്ന് ആരംഭിക്കുന്ന ഈ വൺവേപാത ടൗൺഹാളിന് സമീപം കല്ലട ഹോട്ടലിനു മുന്നിലാണ് അവസാനിക്കുന്നത്. രണ്ടിടത്തും വൺവേ ബോർഡുകൾ നിലവിൽ ഇല്ലാത്തത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്

ഇരിങ്ങാലക്കുട : ക്രിസ്മസ് ദിനത്തിൽ ഇരിങ്ങാലക്കുടയിൽ ബൈക്ക് ബസ്സിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മെട്രോ ആശുപത്രിക്ക് സമീപം വൺവേയിൽ അപകടം.

കൊടുങ്ങലൂർ – തൃശൂർ റൂട്ടിലോടുന്ന ദേവമാതാ ബസ്സിൽ KL49J1826 ബജാജ് പൾസർ ബൈക്ക് ഇടിക്കുകയായിരുന്നു. വൺവേ ട്രാഫിക് ഉള്ള ഈ വഴിയിൽ ഇരു വശത്തേക്കും ഇരുചകരവാഹനങ്ങൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾ യാത്രചെയ്യാറുണ്ട്. അതിനു പുറമെ ബുസ്റ്റൻഡിൽ എത്താനുള്ള തിടുക്കത്തിൽ ബസുകൾക്കും വീതി വളരെ കുറഞ്ഞതും കൊടും വളവുകൾ അധികവുമുള്ള ഈ വഴിയിൽ അമിത വേഗതയും പതിവാണ്.

ഗേൾസ് സ്കൂളിന് സമീപം മൂന്ന് പീടിക സംസ്ഥാനപാതയിൽനിന്നും നിന്ന് ആരംഭിക്കുന്ന ഈ വൺവേപാത ടൗൺഹാളിന് സമീപം കല്ലട ഹോട്ടലിനു മുന്നിലാണ് അവസാനിക്കുന്നത്. രണ്ടിടത്തും വൺവേ ബോർഡുകൾ നിലവിൽ ഇല്ലാത്തത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top