പീസ് ഫൗണ്ടേഷന്‍ ഡയറക്ടറെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു

ഇരിങ്ങാലക്കുട : ഇസ്ലാമിക പണ്ഡിതനും പീസ് ഫൗണ്ടേഷന്‍ ഡയറക്ടറുമായ എം.എം. അക്ബറിനെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മതസൗഹാര്‍ദ്ദത്തിന് വിഘാതമുണ്ടാക്കുന്ന തരത്തിലുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് പടിയൂര്‍ പീസ് സ്‌കൂളിനെതിരെ 2016ല്‍ കാട്ടൂര്‍ പോലിസ് കേസെടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്.  കഴിഞ്ഞാഴ്ച എറണാകുളം പാലാരിവട്ടം പോലിസാണ് ഇയാളെ ഹൈദ്രാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

Leave a comment

Leave a Reply

Top