ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് ഹൈസ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് ഹൈ സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് പി.ടി.എ പ്രസിഡന്റ് ജെയ്സൺ കരപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. മേബിൾ, എം.പി.ടി.എ പ്രസിഡന്റ് ധന്യ, സ്റ്റാഫ് പ്രതിനിധി മെർലിൻ, വിദ്യാർത്ഥി പ്രതിനിധി എസ്തേര സാലസ്, ഇമറിഷി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും നടന്നു.

Leave a comment

Top