ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ 2021 വർഷത്തെ ക്രിസ്തുമസ് ദിനാഘോഷം ആശുപത്രി കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് എം.പി ജാക്സൺ ക്രിസ്തുമസ് സന്ദേശം നൽകി നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റാഫ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി. സ്കൂൾ ഓഫ് നേഴ്സിങ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ക്രിസ്തുമസ് കരോൾ യാത്രയും ആഘോഷത്തിന് കൂടുതൽ നിറവേകി. ബോർഡ്അംഗംങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

Top