ഇടിഞ്ഞുവീണ കുട്ടൻകുളം മതിൽ ഉത്സവത്തിനു മുൻപ് പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തം, നയപരമായ തടസ്സങ്ങൾ ഏറെ എന്ന് ദേവസ്വം

ക്ഷേത്രത്തിനു മോടികൂട്ടുന്ന താല്പര്യം എന്തുകൊണ്ട് അപകടാവസ്ഥ പകൽപോലെ വ്യക്തമായിട്ടുപോലും കുട്ടൻകുളം മതിൽ പുനർ നിർമാണത്തിൽ കാണിക്കുന്നില്ല എന്ന ന്യായമായ ചോദ്യമാണ് ഭക്തർ ഉന്നയിക്കുന്നത്

ഇരിങ്ങാലക്കുട : മാസങ്ങൾക്ക് മുൻപ് ഇടിഞ്ഞുവീണ് കുട്ടൻകുളം മതിൽ ഇപ്പോൾ സമീപത്തെ റോഡിനും കൂടെ ഭീഷണിയാകുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന കൂടൽമാണിക്യം തീരുത്സവത്തിനു മുൻപ് ഇടിഞ്ഞുവീണ കുട്ടൻകുളം മതിൽ പുനർനിർമ്മിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമാകുന്നു. ശനിയാഴ്ച ചേർന്ന ഉത്സവ സംഘടക സമതി യോഗത്തിലും ഈ ആവശ്യം വാർഡ് കൗൺസിലർ ഉൾപ്പടെയുള്ളവർ ഉന്നയിച്ചു.

എന്നാൽ മറ്റു കുളങ്ങളെപോലെതന്നെ ഉടമസ്ഥാവകാശം കൂടൽമാണിക്യം ദേവസ്വത്തിനാണെങ്കിലും കസ്റ്റോഡിയൻ ഇരിങ്ങാലക്കുട നഗരസഭയാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പറയുന്നു. മതിൽ പുനർ നിർമ്മാണത്തിന് കുളത്തിന്‍റെ അളവിൽ പോലും മാറ്റങ്ങൾ വരുത്തുവാൻ ഇപ്പോൾ നിർവാഹമില്ല. ലക്ഷങ്ങൾ ചെലവ് വരുന്ന നിർമാണത്തിനായി പല നയപരവും നിയമപരവുമായ കടമ്പകൾ കടകേണ്ടതായിട്ടുണ്ട് എന്നാണ് ദേവസ്വം ചെയർമാനും പറയുന്നത്.

ചുരുക്കത്തിൽ അപകട സാധ്യതത നിലനിറുത്തി പുനർ നിർമാണം വൈകുമെന്ന് തന്നെയാണ് ഇതിൽനിന്നും ലഭിക്കുന്ന സൂചനകൾ. മതിൽ ഇടിഞ്ഞതുമുതൽ കുളത്തിന്‍റെ അരികുകൾ ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. സമീപത്തെ റോഡിന്‍റെ സുരക്ഷയേയും ഇത് കാര്യമായി ബാധിക്കും.

കുട്ടൻകുളം സമരാവേശം ഉള്ളിൽ പേറുന്നവർ പോലും ഭരണസമിതിൽ ഉണ്ടായിട്ടും പുനർനിർമാണം വൈകുന്നതിൽ ഏറെ പ്രതിഷേധം ഉയരുന്നുണ്ട്. ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് എതിർചേരിയും തയ്യാറായി കഴിഞ്ഞു

അപകട സൂചനകൾ നല്കുന്ന ബോർഡുകളും ബാരികേടുകളും താൽകാലിക പരിഹാരങ്ങൾ മാത്രം. ക്ഷേത്രത്തിനു മോടികൂട്ടുന്ന താല്പര്യം എന്തുകൊണ്ട് കുട്ടൻകുളം മതിൽ പുനർ നിർമാണത്തിൽ കാണിക്കുന്നില്ല എന്ന ന്യായമായ ചോദ്യമാണ് ഭക്തർ ഉന്നയിക്കുന്നത്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top