ആംആദ്മി ജനസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജ്യത്ത് വളർന്നു വരുന്ന മത ഭീകരവാദ ശക്തികൾക്കെതിരെ മാനവികതയും വിശാല ജനാധിപത്യ മൂല്യങ്ങളും ഉയർത്തുന്ന സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ഒത്തൊരുമ അനിവാര്യമാണെന്ന് ആംആദ്മി ഡെമോക്രറ്റിക്ക് മൂവ്മെന്റ് സംസ്ഥാന ചെയർമാൻ ബാബു രാജ് താണിയത്ത് . അഴിമതി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച ഏരിയ തല ജനസംഗമം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എ.ഡി.എം ജില്ലാ കോർഡിനേറ്റർ സി.എസ്‌ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ദാമോദരൻ കണ്ടല്ലൂർ, ടി.കെ ബീന, നിസ്സാര കലൂർ , കെ.എൻ ജനാർദ്ദനൻ, എന്നിവർ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Leave a comment

Top