ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസമായിട്ടും കത്താത്ത ഹൈമാസ്റ്റ് ലൈറ്റ് നടയിൽ പന്തംകൊളുത്തി കൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊല്ലാട്ടി ക്ഷേത്രത്തിന് മുൻവശത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഒക്ടോബർ പതിനേഴാം തീയതി ഉദ്ഘാടനം ചെയ്യുന്നതായി ബോർഡ് വച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് ഇതുവരെ കത്താത്തതിൽ ലൈറ്റിനു താഴെ പന്തം കത്തിച്ചു യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു. പ്രതിഷേധ സമരം വാർഡ്‌ കൗൺസിലർ ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സനൽ കല്ലൂക്കാരൻ, സൂര്യകിരൺ, ബ്ലോക്ക്‌ സെക്രട്ടറി രഞ്ജീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് അജയ് മേനോൻ, മണ്ഡലം സെക്രട്ടറിമാരായ സുബിൻ പി എസ്, വിനു ആന്റണി, ഷിൻസ് വടക്കൻ, അക്ഷയ് യൂണിറ്റ് പ്രസിഡണ്ടുമാരായ ജോമോൻ, നിതീഷ്, ഗിഫ്‌റ്റ്സൺ ബിജു, അജ്മൽ, ജിയോ ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top