പത്രാധിപർ പി. ശ്രീധരൻ അനുസ്മരണം 11ന്

ഇരിങ്ങാലക്കുട : എക്സ്പ്രസ് പത്രാധിപനും കാട്ടൂർ ഗ്രാമവാസിയുമായ പി. ശ്രീധരന്‍റെ അനുസ്മരണം മാർച്ച് 11 ഞായറാഴ്ച 3 മണിക്ക് കാട്ടൂർ പൊഞ്ഞനം ക്ഷേത്ര മൈതാനിയിൽ നടത്തുന്നു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരിലൊരാളും, കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാനുമായ എൻ.പി രാജേന്ദ്രൻ “കേരളത്തിന്‍റെ ജനാധിപത്യ വൽക്കരണത്തിൽ മാധ്യമങ്ങളുടെ പങ്ക്” എന്ന വിഷയത്തെകുറിച്ച് സംസാരിക്കും. കാട്ടൂർ കലസദനം പ്രസിഡണ്ട് കെ ബി തിലകൻ, സെക്രട്ടറി വി രാമചന്ദ്രൻ, രക്ഷാധികാരി അശോകൻ ചരുവിൽ, ട്രഷറർ കെ.വി ഉണ്ണികൃഷ്‌ണൻ, വനിതാ കാലസദനം പ്രസിഡണ്ട് ഷീജ പവിത്രൻ, ടി ജി ഗോവിന്ദൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top