കൂടൽമാണിക്യം കൊട്ടിലായ്ക്കലേക്ക് വഴി നിർമ്മിച്ച സ്ഥലത്തെ കുറിച്ച് തർക്കം : കമ്മിഷൻ പരിശോധനക്കെത്തി

ഇരിങ്ങാലക്കുട : ഉത്സവത്തിന് മുന്നോടിയായി കൊട്ടിലായ്ക്കൽ പറമ്പിലേക്ക് പാർക്കിംഗ് സൗകര്യത്തിനായി പുതിയ വഴി ഉണ്ടാക്കിയ സ്ഥലത്തിന്‍റ ഉടമസ്ഥാവകാശത്തെ കുറിച്ച് സ്വകാര്യ വ്യക്ത്തിയുമായ് ദേവസ്വത്തിന് തർക്കം. ഇതുമായി ബദ്ധപ്പെട്ട് കോടതി നിയോഗിച്ച കമ്മീഷൻ തെളിവെടുപ്പിനായി തിങ്കളാഴ്ച്ച ഉച്ചക്ക് ദേവസ്വം കെട്ടിടത്തിന്‍റ പുറകുവശത്ത് സ്ഥിതി ചെയുന്ന സ്ഥലത്തെത്തി.

സ്വകാര്യ വ്യക്തി രവിലെ ഈ സ്ഥലത്തു അടുത്ത വീട്ടിലേക്ക് കൊണ്ടുവന്ന നിർമ്മാണ സാമഗ്രികൾ ഇറക്കി വയ്ക്കുകയും ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ ചോദിക്കാനെത്തിയ ദേവസ്വം അഡ്മിനിസ്ട്രേറ്ററും ചെയർമാനുമായി ഇവർ തർക്കത്തിൽ ഏർപ്പെടുകയും ഒടുവിൽ പോലീസെത്തി നിർമ്മാണ സാമഗ്രികൾ മാറ്റുവാൻ ആവശ്യപ്പെടുകയും ചെയ്തു. കൊട്ടിലായ്ക്കൽ പറമ്പിലെ ദേവസ്വം കെട്ടിടത്തിന്‍റ തെക്കും കൂടൽമാണിക്യം ദേവസ്വം ആദ്യ കാലത്ത് ഭരിച്ചിരുന്ന തച്ചുട കൈമളിന്‍റ ഭവനം നിന്നിരുന്ന വടക്കുള്ള ഭൂമിയെ കുറിച്ചാണ് ഇപ്പോൾ അദ്ദേഹത്തിന്‍റ അനന്തരാവകാശികളും ദേവസ്വവും തമ്മിൽ ഭൂമി ഉടമസ്ഥാവകാശത്തെ കുറിച്ച് തർക്കം നിലനിന്നിരുന്നത്.

Leave a comment

  • 35
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top