ഇന്ത്യയിൽ നിന്നും അപൂർവ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (SERL) ഗവേഷകർ ഇന്ത്യയിൽ നിന്നും അപൂർവ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി. ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷകയായ അശ്വതി
പി. ജി. യും ഗവേഷണ വിഭാഗം മേധാവി ആയ ഡോ. ബിജോയ് സി. യുമാണ് ‘ക്രൈസിഡിയ ഫാൾസ’ എന്ന കുയിൽ കടന്നലിനെ കണ്ടെത്തിയതിനു പിന്നിൽ. ഈ വിഭാഗം കടന്നലുകളെ ആദ്യമായാണ് ഇന്ത്യയിൽ കണ്ടെത്തുന്നത്. ചൈന, മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഇവയെ കണ്ടെത്തിട്ടിട്ടുള്ളത്. ‘ക്രൈസിഡിയ ഫാൾസ’ ഇനം കുയിൽ കടന്നലുകളെ കോഴിക്കോട് ജില്ലയിലെ വടകരയിൽനിന്നും കാസറഗോഡ് ജില്ലയിലെ കോയിത്തട്ട, പെരിയങ്ങാനം കാവുകളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഇൻഡോനേഷ്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അന്തർദേശിയ ശാസ്ത്ര മാസികയായ ടാപ്രോബാനിക്കയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇവരുടെ കണ്ടെത്തലുകൾ പ്രസിദ്ധികരിച്ചിട്ടുള്ളത്. കുയിൽ കടന്നലുകളെപ്പറ്റി ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രമാണ് ക്രൈസ്റ്റ് കോളേജ് ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രം. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റീസെർച്ചിന്റെ ധനസഹായത്തോടെയാണ് ഈ പഠനം നടത്തിയത്. ഈ കുയിൽകടന്നലിൻറെ കണ്ടെത്തലോടുകൂടി ഇന്ത്യയിൽ നിന്നും ഇതുവരെ 121 ഇനം കുയിൽ കടന്നലുകളെയാണ് ലഭിച്ചിട്ടുള്ളത്. അതിൽ 7 ഇനം കടന്നലുകൾ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിൻറെ സംഭാവനയാണ്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top