കാട്ടൂർ കാലസദനം വാർഷികാഘോഷത്തോടനുബന്ധിച്ച് കുഞ്ഞുണ്ണി മാഷ് സ്മാരക കവിത പുരസ്‌കാര സമർപ്പണവും, കവിതാസമാഹാരം പ്രകാശനവും, കവിയരങ്ങും സംഘടിപ്പിക്കുന്നു

കാട്ടൂർ : കാട്ടൂർ കാലസദനം പന്ത്രണ്ടാം വാർഷിക ആഘോഷത്തിന്റെയും ക്രിസ്തുമസ് ആഘോഷത്തിന്റെയും ഭാഗമായി സമീപ പ്രദേശ വാശിയും പ്രമുഖ കവിയും , പത്രപ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന കുഞ്ഞുണ്ണി മാഷിന്റെ സ്മരണാർത്ഥം സംസ്ഥാന തലത്തിൽ കവിത മത്സരം സംഘടിപ്പിച്ച് പുരസ്ക്കാരങ്ങൾ നൽകുമെന്ന് കാട്ടൂർ കാലസദനം ഭാരവാഹികൾ പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. തെരെഞ്ഞെടുത്ത എഴുപതോളം മികച്ച കവിതകൾ ഉൾകൊള്ളുന്ന കവിത സമാഹാരവും പ്രകാശനം ചെയ്യുന്നു.. ഡിസംബർ 26 ന് ഞായറാഴ്ച പൊഞ്ഞനം ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരന്മാരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുമെന്നും പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഡോ. സി രാവുണ്ണി, റജില ഷെറിൻ, കാട്ടൂർ രാമചന്ദ്രൻ, പി. എസ് മുഹമ്മദ് ഇബ്രാഹിം, ആന്റണി കൈതാരത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top