അസംഘടിത മേഖല തൊഴിലാളി രെജിസ്ട്രേഷൻ കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു

മുരിയാട് : മുകുന്ദപുരം യൂണിയൻ മുരിയാട് കിഴക്കും മുറി ശാഖ യോഗവും, കോമൺ സർവ്വീസ് സെന്റർ വള്ളിവട്ടവും സംയുക്തമായി ഗുരുമന്ദിരത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അസംഘടിത മേഖല തൊഴിലാളി രെജിസ്ട്രേഷൻ (ഇശ്രം) കാർഡ് ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്‌ഘാടനം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് ശിവരാമൻ വാത്യാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ജലജ അരവിന്ദാക്ഷൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് മണി സദാനന്ദൻ കുടുംബ യോഗങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറിമാർ, മറ്റു കമ്മിറ്റി അംഗങ്ങൾ നാട്ടുകാർ, ശാഖയിലെ ശ്രീ നാരായണിയരും ക്യാമ്പിൽ സന്നിഹിതരായിരുന്നു. അമൽ അരവിന്ദ് യോഗത്തിനു നന്ദി പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top