സ്റ്റേറ്റ് ഹൈവേയിലെ കാന നിർമ്മാണം അശാസ്ത്രീയം, നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌

വെള്ളാങ്ങല്ലൂർ : കൊടുങ്ങല്ലൂർ -തൃശൂർ സംസ്ഥാന പാത പുനർ നിമ്മിക്കുന്നതിന്റെ ഭാഗമായി വെള്ളാങ്ങല്ലൂർ ജംഗ്ഷൻ മുതൽ വർക്ക് ഷോപ്പ് ജംഗ്ഷൻ വരെ ഇപ്പോൾ നിലവിലെ റോഡിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിൽ നടത്തുന്ന കാന നിർമ്മാണം ഉടൻ നിർത്തിവെക്കണമെന്ന് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. തികച്ചും അശാസ്ത്രീയമയാണ് കാനയുടെ നിർമ്മാണം ഇപ്പോൾ നടക്കുന്നതെന്നും വെള്ളക്കെട്ട് ഇല്ലാത്ത പ്രദേശങ്ങളിൽ ഇത്രയും ഉയരത്തിൽ കാന നിർമ്മിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ വീടുകൾ അനുബന്ധ റോഡുകൾ എല്ലാം വളരെ താഴെ പോകുന്ന അവസ്ഥയിൽ ആകുമെന്നും കോൺഗ്രസ്സ് ആരോപിച്ചു.

ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഉണ്ടാക്കിയ പ്ലാനും എസ്റ്റിമേറ്റും ഉടൻ പുന പരിശോധിക്കണമെന്നും ഇതിനു സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കോൺഗ്രസ്‌ പഞ്ചായത്ത്‌ മെമ്പർമാർ പഞ്ചായത്ത്‌ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഷംസു വെളുത്തേരി. അനിൽ മന്ത്തുരുത്തി. കെ. കൃഷ്ണകുമാർ. എം. എച്ച്. ബഷീർ. നസീമ നാസർ. മഞ്ജു ജോർജ്. ജാസ്മിൻ ജോയ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ കാന നിർമ്മാണവുമായി മുന്നോട്ട് പോയാൽ നിർമ്മാണം തടയുന്നത് ഉൾപ്പടെയുള്ള ശക്തമായ സമരവുമായി കോൺഗ്രസ്‌ മുന്നോട്ട് വരുമെന്ന് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top