കേന്ദ്ര മാതൃകയിൽ കേരളവും പെട്രോൾ ഡീഡൽ നികുതി കുറക്കുക – ബി.ജെ.പി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : കേന്ദ്ര മാതൃകയിൽ കേരളവും പെട്രോൾ ഡീസൽ നികുതി കുറക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെന്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. യുവമോർച്ച ജില്ല പ്രസിഡണ്ട് സബീഷ് മരുതയൂർ ധർണ്ണ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു, മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡണ്ട് സുനിൽ തളിയ പറമ്പിൽ, സെക്രട്ടറിമാരായ ഷാജുട്ടൻ, സിന്ധു സതീഷ്, ആശിഷ ടി രാജ്, യുവമോർച്ച സംസ്ഥാന കമ്മറ്റിയംഗം ശ്യംജി മാടത്തിങ്കൽ എന്നിവർ സംസാരിച്ചു .

മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, കാറളം, കാട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാരായ രതീഷ് കുറുമാത്ത്, വിജീഷ് മാസ്റ്റർ, എസ്. സി മോർച്ച മണ്ഡലം പ്രസിഡണ്ട് പി.സി രാജേഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സരിത വിനോദ്, കൗൺസിലർമാരായ ആർച്ച അനീഷ്കുമാർ, സരിത സുഭാഷ്, വിജയകുമാരി അനിലൻ, മായ അജയൻ, മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായ ടി.ഡി സത്യദേവ്, സന്തോഷ് കാര്യാടൻ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top