നഗരസഭ പതിനെട്ടാം വാർഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള വിജയിച്ചു, ഭൂരിപക്ഷത്തിൽ വൻ ഇടിവ്, എൽ.ഡി.എഫിനു ഇരട്ടിയിലധികം വോട്ട് കൂടി, ബി.ജെ.പ്പിക്കും വോട്ട് കുറഞ്ഞു

ഇരിങ്ങാലക്കുട നഗരസഭ പതിനെട്ടാം വാർഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള വിജയിച്ചു. ഭൂരിപക്ഷത്തിൽ വൻ ഇടിവ്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം 603 വോട്ടായിരുന്നു , ഇത്തവണ വെറും 151 വോട്ട് മാത്രം. എൽ ഡി എഫിന് കഴിഞ്ഞ തവണയിൽ നിന്നും ഇരട്ടി വോട്ടു ലഭിച്ചതും ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : നഗരസഭ പതിനെട്ടാം വാർഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള വിജയിച്ചു. ഭൂരിപക്ഷത്തിൽ വൻ ഇടിവ്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം 603 വോട്ടായിരുന്നു , ഇത്തവണ വെറും 151 വോട്ട് മാത്രം

വരണാധികാരി തൃശൂർ ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കളക്ടർ സി.ടി യമുനാദേവി രാവിലെ പത്തരയോടെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മിനി ജോസ് ചാക്കോള (യു.ഡിഎഫ്) 487 വോട്ട്, അഖിൽ രാജ് ആൻ്റണി (എൽ.ഡി.എഫ് ) 336 വോട്ട് ജോർജ് ആളൂക്കാരൻ (എൻ ഡി എ) 18 വോട്ട് .

കൗൺസിലറായിരുന്ന യു.ഡി.എഫിലെ ജോസ് ചാക്കോളയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷമായ 603 വോട്ടിനാണ് ജോസ് ചാക്കോള വിജയിച്ചു കയറിയത്.

അന്ന് യു.ഡി.എഫിന് 714 വോട്ട് ലഭിച്ചിരുന്നു , എൽ.ഡിഎഫിനു 111 വോട്ടും, ബി ജെ പിക്ക് 22 വോട്ടും ലഭിച്ചിരുന്നു. ഇത്തവണ യു ഡി എഫിനും ബിജെപിക്കും വോട്ടിൽ കുറവുണ്ടായതും എൽ ഡി എഫിന് കഴിഞ്ഞ തവണയിൽ നിന്നും ഇരട്ടി വോട്ടു ലഭിച്ചതും ശ്രദ്ധേയമായി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top