എസ് എൻ ജി എസ് എസ് എൽ പി സ്ക്കൂൾ വാർഷികം ആഘോഷിച്ചു

എടക്കുളം : ശ്രീ നാരായണ ഗുരു സ്മാരക സംഘം ലോവർ പ്രൈമറി വിദ്യാലയത്തിന്‍റെ 96 -ാംമത് വാർഷികവും അധ്യാപക രക്ഷ കർതൃ ദിനവും ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡന്‍റ് രാഖി ഗിരീഷിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സാസ്കാരിക സമ്മേളനം പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്‌ഘാടനം ചെയ്തു. പ്ലേബാക്ക് സിംഗർ ആൻലിയ ആൻസ്മിത്ത് മുഖ്യാതിഥിയായിരുന്നു. സിപ്പി പള്ളിപ്പുറത്തിന് ഉപഹാരം സമർപ്പിച്ചുകൊണ്ട് സ്കൂൾ മാനേജർ കെ.വി ജിനരാജൻ സംസാരിച്ചു.

നടവരമ്പ് സ്വദേശി നാടൻപാട്ട് കലാകാരൻ സുരേന്ദ്രൻ കണ്ണൂക്കാടനെ സംഘം പ്രസിഡണ്ട് കെ കെ വത്സലൻ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബി പി ഒ പ്രവിത ഇ.എസ് സമ്മാനദാനം നിർവ്വഹിച്ചു. കെ എസ് തമ്പി, എ വി ഗോകുൽ ദാസ്, മിനി ശിവദാസൻ, സിന്ധു ഗോപകുമാർ, കെ എം ഹരിശ്ചന്ദ്രൻ, നിഷ കെ എസ്, രജിത പ്രദിപ്, പി എ ശർമ്മിള, ലക്ഷ്മി നന്ദന, ആദികൃഷ്‌ണ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാധ്യാപിക സുധ ടി.ഡി സ്വാഗതവും പി ടി എ വൈസ് പ്രസിഡണ്ട് പി കെ സുജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top