‘മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം ‘ വിജയമാക്കിയവരെ ആദരിച്ചു

കോവിഡ് മഹാമാരി മൂലം വീടുകളിൽ അടച്ചുപൂട്ടി കഴിയേണ്ടിവന്ന കുട്ടികളുടെ മാനസിക സംഘർഷങ്ങൾ, രക്ഷിതാക്കളുടെ ആശങ്കകൾ ജീവിതരീതികൾ, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രായോഗിക വശങ്ങൾ, കുട്ടികളിലെ അലസതാ മനോഭാവം ,വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചത്

ഇരിങ്ങാലക്കുട : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ല പഞ്ചായത്തിന്റേയും പൊതു വിദ്യാഭ്യാസവകുപ്പിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ‘മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം ‘ എന്നപരിപാടികൾക്ക് നേതൃത്വം വഹിച്ച റിസോഴ്സ് പേഴ്സൺ മാർക്കും ഈ പരിപാടിയിൽ പങ്കെടുത്ത ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും പ്രശംസാപത്രം വിതരണം ചെയ്തു.

ഇരിങ്ങാലക്കുട ബി.ആർ.സിയിൽ സംഘടിപ്പിച്ച സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഉപജില്ലയിലെ എഴുപത്തിയൊൻപത് വിദ്യാലയങ്ങളിലെ ഇരുപത്തിയേഴായിരത്തിൽപ്പരം കുട്ടികളുടെ കുടുബങ്ങളുമായാണ് റിസോഴ്സ് പേഴ്സൺമാർ സംവദിച്ചത്. കോവിഡ് മഹാമാരി മൂലം വീടുകളിൽ അടച്ചുപൂട്ടി കഴിയേണ്ടിവന്ന കുട്ടികളുടെ മാനസിക സംഘർഷങ്ങൾ, രക്ഷിതാക്കളുടെ ആശങ്കകൾ ജീവിതരീതികൾ, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രായോഗിക വശങ്ങൾ, കുട്ടികളിലെ അലസതാ മനോഭാവം ,വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മക്കൾക്കൊപ്പം എന്ന ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്.

ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി. എം.സി. നിഷ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പ്രശംസാ പത്രങ്ങൾ കൈമാറി. കേരള ശാസ്ത്ര സാഹിത്യ പരിഷത് തൃശൂർ ജില്ല പ്രസിഡണ്ട് ഡോ. കെ.വിദ്യാസാഗർ, കേരള ശാസ്ത്ര സാഹിത്യ പരിഷത് തൃശൂർ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ വി മനോജ്കുമാർ, മക്കൾക്കൊപ്പം ജില്ലാ കോ-ഓഡിനേറ്റർ കെ.മായ ടീച്ചർ , ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ റാണി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

മക്കൾക്കൊപ്പം ഉപജില്ല കോ-ഓർഡിനേറ്റർ കെ. ശശികുമാർ സ്വാഗതവും ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രസിഡണ്ട് ദീപ ആന്റണി നന്ദിയും പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top