സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനെ ആയുധമാക്കുന്നു – കെ ജി.ശിവാനന്ദൻ

ഇരിങ്ങാലക്കുട : സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ റിസർവ്‌ ബാങ്കിനെ കരുവാക്കി കേന്ദ്ര സർക്കാർ നടത്തുന്ന ഗൂഡ നീക്കത്തിന്റെ ഭാഗമാണ് ആർ ബി ഐ യുടെ സഹകരണ വിരുദ്ധ സർക്കുലറുകളെന്ന് കെ.സി. സി തൃശൂർ ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്ത് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ അഭിപ്രായപ്പെട്ടു . സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള ആയുധമൊരുക്കലായിരുന്നു 2020ലെ ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി നിയമം. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് ആർ.ബി.ഐ നടപടി. സഹകരണ സ്ഥാപനങ്ങളുടെ ഭരണ ഘടനാവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ ജി ശിവാനന്ദൻ ആവശ്യപ്പെട്ടു.

കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ്‌ കെ വി.മണിലാൽ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി എ.എസ് സുരേഷ് ബാബു, എ.ഐ.ടി.യു സി മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ, കെ. സി ബിന്ദു, പി.എസ് കൃഷ്ണകുമാർ, റഷീദ് കാറളം , എൻ.കെ.ഉദയപ്രകാശ്, എൻ. കെ അനിൽകുമാർ, രേഖ രിതേഷ്, വിനയ സന്തോഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മാർച്ചിനും ധർണക്കും കെ.ആർ സുധീഷ്, എൻ.കെ രാജൻ, കെ.എൻ രഘു, എം.വി രേഖ, കെ.കെ അശോകൻ എന്നിവർ നേതൃത്വം നൽകി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top