ബി.ജെ.പിയിൽ പുതിയ സംഘടനാ സംവിധാനം – ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ടായി കൃപേഷ് ചെമ്മണ്ടയും ആളൂർ മണ്ഡലം പ്രസിഡണ്ടായി പി എസ് സുഭീഷും ചുമതലയേറ്റു

ബി.ജെ.പിയിൽ പുതിയ സംഘടനാ സംവിധാനം – ഇരിങ്ങാലക്കുട നഗരസഭ, കാറളം, കാട്ടൂർ, പടിയൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലവും ആളൂർ, മുരിയാട്, വേളൂക്കര പൂമംഗലം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ആളൂർ മണ്ഡലവും നിലവിൽ വരികയും പുതിയ മണ്ഡലം പ്രസിഡണ്ടുമാരെ പാർട്ടി നടപടി ക്രമത്തിലൂടെ തെരെഞ്ഞെടുക്കുകയും ജില്ല പ്രസിഡണ്ട് പ്രഖ്യാപിക്കുകയും ചെയ്തു

ഇരിങ്ങാലക്കുട : ഭാരതീയ ജനതാ പാർട്ടിയുടെ പുതിയ സംഘടനാ സംവിധാനത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ടായി കൃപേഷ് ചെമ്മണ്ടയും ആളൂർ മണ്ഡലം പ്രസിഡണ്ടായി പി എസ് സുഭീഷും ഔദ്യോകികമായി ചുമതലയേറ്റെടുത്തു. മുനിസിപ്പാലിറ്റി, കാറളം, കാട്ടൂർ,പടിയൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലവും ആളൂർ, മുരിയാട്, വേളൂക്കര പൂമംഗലം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ആളൂർ മണ്ഡലവും നിലവിൽ വരികയും പുതിയ മണ്ഡലം പ്രസിഡണ്ടുമാരെ പാർട്ടി നടപടി ക്രമത്തിലൂടെ തെരെഞ്ഞെടുക്കുകയും ജില്ല പ്രസിഡണ്ട് പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ടു പേരും ഇരിങ്ങാലക്കുട മണ്ഡലം ഓഫീസിൽ വച്ച് ചുമതലയേറ്റെടുത്തു. പാർട്ടി പ്രഭാരി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജോയ് തോമസ് മിനിറ്റ്സും പാർട്ടി രേഖകളും പുതിയ പ്രസിഡണ്ടുമാർക്ക് കൈമാറി സംസ്ഥാന ജില്ല കമ്മറ്റിയുടെ ഷാൾ അണിയിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, ജില്ല വൈസ് പ്രസിഡണ്ട് കവിതബിജു, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, മുൻ മണ്ഡലം ഭാരവാഹികളായ നേതാക്കളായ സുനിൽ തളിയപറമ്പിൽ, അഖിലാഷ് വിശ്വനാഥൻ, സണ്ണി കവലക്കാട്ട്, സി സി മുരളി, സിന്ധു സതീഷ്, അമ്പിളി ജയൻ, ആശിഷ ടി രാജ്, ഐ ടി സെൽ മേഖല കോ ഓർഡിനേറ്റർ കെ ജെ ജിനോയ്, പാർട്ടി ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത്, സ്റ്റേറ്റ് കൗൺസിൽ അംഗം ടി എസ് സുനിൽ, യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യംജി മാടത്തിങ്കൽ, മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡണ്ട് സുധ അജിത്, അഭിലാഷ് കണ്ടാരന്തറ, സരിത വിനോദ്, മുനിസിപ്പാലിറ്റി പഞ്ചായത്ത് പ്രസിഡണ്ട്/ ജന: സെക്രട്ടറിമാർ, എന്നിവർ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംബന്ധിച്ച് പ്രസിഡണ്ടുമാരെ അനുമോദിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top