‘കൂടെ’ പ്രോജക്ടിന്‍റെ ഉദ്ഘാടനവും 72 ഭിന്നശേഷി കുട്ടികൾക്കുള്ള സഹായഹസ്തവും നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ഇരിങ്ങാലക്കുടയും, സ്നേഹഗിരി സൊസൈറ്റി മാളയും ചേർന്ന് ഭിന്നശേഷി കുട്ടികൾക്കായുള്ള ‘കൂടെ’ എന്ന പദ്ധതി കൊടുങ്ങല്ലൂർ എം. എൽ. എ.വി. അർ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. 72 ഭിന്നശേഷി കുട്ടികൾക്കായുള്ള സാമ്പത്തിക സാമൂഹിക മാനസിക സഹായം ആണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം ചലച്ചിത്ര താരം സാജൻ പള്ളുരുത്തി നിർവ്വഹിച്ചു . യോഗത്തിന് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീനിക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

ഡോ. ടി. വിവേകാനന്ദൻ ( സെൽഫ് ഫിനാൻസിങ് കോഓർഡിനേറ്റർ), റോസ്മേരി. ടി.ജോർജ് ( സോഷ്യൽ വർക്ക് ഡിപ്പാർ്ട്മെന്റ്‌ മേധാവി), രാജി വി. ഫ്‌ ( പ്രിൻസിപ്പൽ സ്നേഹഗിരി സ്പെഷ്യൽ സ്കൂൾ ), സിനി ബെന്നി ( വാർഡ് മെമ്പർ), സൈജിത്ത് .എൻ.എസ് ( പ്രോജക്ട് കോഓർഡിനേറ്റർ) എന്നിവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ വർക്ക് വിദ്യാർഥികൾ ആയ ഫെൽസിറ്റ ഹെമി ആൽബർട്ട്, റിനു ജോർജ്, അഭിജിത്ത്. എസ് , ദേവിക, അനമിക എന്നിവർ പദ്ധതിയ്ക്ക് നേതൃത്വം നൽകി പ്രോജക്ട് ഡയറക്ടർ ഡോ. ഫാ.ജോയ് വട്ടോലി സ്വാഗതവും ആൽവിൻ തോമസ് (പദ്ധതിയുടെ ചുമതല) നന്ദിയും പ്രകാശിപ്പിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top