ഉണ്ണായിവാരിയർ സ്മാരക കലാനിലയം മുൻ പ്രസിഡന്റ് രാജഗോപാലിന്‍റെ മൂന്നാം ചരമവാർഷിക ദിനം കലാനിലയത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയം മുൻ പ്രസിഡന്റ് രാജഗോപാലിന്‍റെ മൂന്നാം ചരമവാർഷിക ദിനം കലാനിലയത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം കലാനിലയം പ്രസിഡന്റ് വിജയൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ കെ കൃഷ്ണൻ നമ്പൂതിരി, ട്രഷറർ എം ശ്രീകുമാർ, ഭരണസമിതി അംഗങ്ങളായ കെ കെ ചന്ദ്രൻ, തങ്കപ്പൻ പാറയിൽ, കെ ഇന്ദിരാദേവി ടീച്ചർ, കലാനിലയം ജീവനക്കാരായ കലാമണ്ഡലം ശിവദാസ്, കലാനിലയം ഗോപിനാഥൻ, മാനേജർ പി സുരേഷ് എന്നിവർ സംസാരിച്ചു. കലാനിലയം പ്രിൻസിപ്പൽ എം എം ഹരിദാസ് നന്ദി പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top