മോൺസിഞ്ഞോർ സക്കറിയാസ് വാഴപ്പിള്ളിയുടെ 32-ാം ചരമദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മലബാർ മിഷനറി ബ്രദേഴ്‌സ് സത്യസഭ സ്ഥാപകനായ മോൺസിഞ്ഞോർ സക്കറിയാസ് വാഴപ്പിള്ളിയുടെ 32-ാം ചരമവാർഷികം ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിൽ ആചരിച്ചു.

ഇരിങ്ങാലക്കുട രൂപത മാർ. പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികത്വം വഹിക്കുകയും വചനസന്ദേശവും നൽകി. മൈസൂർ രൂപത മുൻ ബിഷപ്പ് മാർ തോമസ് ആന്റണി വാഴപ്പിള്ളി കബറിടത്തിൽ ഒപ്പീസ് ചൊല്ലി. വികാരി ജനറൽ മൂന്ന്. ജോസ് മാളിയേക്കൽ,ഫാ. ഡേവിസ് മാളിയേക്കൽ, സഹകാർമികത്വം വഹിച്ചു. സുപ്പീരിയർ ജനറൽ ബ്രദർ ജോസ് ചുങ്കത്ത്, മാനേജർ ബ്രദർ ഗിൽബർട്ട്, ഇടശ്ശേരി, വിൻസെന്റ് ചക്കാലക്കൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top