ലയൺസ് ലേഡീ ക്ലബ് ഇരിങ്ങാലക്കുട ഹോളിഡേ ബസാർ എക്സിബിഷൻ സെയിൽ – ഡിസംബർ 4,5 തീയതികളിൽ

വിവിധ ശ്രേണിയിലുള്ള വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇൻഡോർ പ്ലാൻസ്, ക്രിസ്മസ് അലങ്കാരങ്ങൾ എന്നിവ ഹോളിഡേ ബസാറിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു

ഇരിങ്ങാലക്കുട : ലയൺസ് ലേഡീ ക്ലബ് ഇരിങ്ങാലക്കുട ഹോളിഡേ ബസാർ എക്സിബിഷൻ സെയിൽ – ഡിസംബർ 4,5 ശനി ഞായർ ദിവസങ്ങളിൽ ഇരിങ്ങാലക്കുട ലയൺസ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കും. വിവിധ ശ്രേണിയിലുള്ള വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇൻഡോർ പ്ലാൻസ്, ക്രിസ്മസ് അലങ്കാരങ്ങൾ എന്നിവ ഹോളിഡേ ബസാറിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

ഹോളിഡേ ബസാർ സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയ ഗിരി നിർവഹിച്ചു.

സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംരംഭകർ എക്സിബിഷനിൽ പങ്കെടുക്കും. ഇതിൽനിന്ന് ലഭിക്കുന്ന തുക പൂർണമായും നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്നതിന് വേണ്ടിയാണ് വിനിയോഗിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് എക്സിബിഷൻ സെയിൽ

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു എക്സിബിഷൻ സെയിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരിക്കും. ലയൻ ലേഡി പ്രസിഡന്റ് അന്ന ഡെയിൻ, സെക്രട്ടറി ഡോ. ശ്രുതി ബാബു, ട്രഷറർ സ്മിതാ ജോൺ, ലയൻ ലേഡി മുൻ പ്രസിഡന്റ് ദീപ ഫ്രാൻസിസ്, പ്രോഗ്രാം കോഡിനേറ്റർ ബെന്നി എബിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top