ഡിസംബർ പിറന്നതോടെ താരകങ്ങള്‍ നിറഞ്ഞ് ക്രിസ്‌മസ് വിപണി ഇരിങ്ങാലക്കുടയിൽ ഉണരുന്നു

ഡിസംബർ പിറന്നതോടെ കോവിഡ് തീർത്ത സ്തംഭനം ക്രിസ്‌മസ് വിപണി നികത്തുമെന്ന പ്രതീക്ഷയോടെ ഇരിങ്ങാലക്കുടയിലെ വഴിയോരങ്ങളിലും കടകളിലും നക്ഷത്രവിളക്കുകൾ പ്രകാശിച്ചുതുടങ്ങി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതുമയാർന്ന അലങ്കാര വസ്തുക്കൾ വിപണിയിൽ സജീവമാണ്

ഇരിങ്ങാലക്കുട : താരകങ്ങള്‍ നിറഞ്ഞ് ക്രിസ്‌മസ് വിപണി ഇരിങ്ങാലക്കുടയിൽ ഉണരുന്നു. എൽ.ഇ.ഡി നിയോൺ സ്റ്റാർ, മെറ്റാലിക് മാല ബൾബുകൾ, ഹണി ബീ മാല ബൾബുകൾ എന്നിവയാണ് വിപണിയിലെ പുതിയ താരങ്ങൾ. 120 രൂപ മുതൽ 650 രൂപക്കുള്ളിൽ ഇവ ലഭ്യമാണ്. വിവിധ നിറത്തിലും തരത്തിലുമുള്ള പേപ്പർ, എൽഇഡി നക്ഷത്രങ്ങൾ എന്നിവയും ഇപ്പോൾ സ്റ്റേക്ക് എത്തിയിട്ടുണ്ടെന്നു ഇരിങ്ങാലക്കുട മേഖലയിൽ ഇത്തവണ ക്രിതുമസ് വിപണി ആദ്യമായി ആരംഭിച്ച ആൽതറക്ക് സമീപമുള്ള ഹിന്ദുസ്ഥാൻ ഫാമിലി മാർട് സ്ഥാപനഉടമ പറഞ്ഞു.

കൊറോണ ക്രിസ്മസ് വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നതിനാൽ ഇത്തവണത്തെ വ്യാപാരം മോശമാകില്ല എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിവിധ നിറങ്ങളിലും വലുപ്പങ്ങളിലുമുള്ല എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് വില 200ന് മുകളിലേക്കാണ്. രണ്ടു മൂന്നു വര്‍ഷം കേടുകൂടാതെ നില്‍ക്കും എന്നതും എല്‍ഇഡിയെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

പുല്‍ക്കൂടിനുള്ളില്‍ തൂക്കുന്ന പത്ത് രൂപയു‌ടെ മുതല്‍ ആയിരത്തിനു മുകളിലുള്ള കടലാസ് നക്ഷത്രങ്ങളും ക്രിസ്മസ് വിപണിയിലുണ്ട്. 1000 രൂപയുടെ ഫോർസ് ഷീറ്റിലുള്ള രൂപക്കൂടുകൾ ഇത്തവണത്തെ പുതുമയാണ്. ഇനി വരാനിരിക്കുന്ന മൂന്ന് ആഴ്ചകൾ താരകങ്ങള്‍ നിറഞ്ഞ് ക്രിസ്‌മസ് വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top