പീച്ചി ചിത്രശലഭ സര്‍വ്വേയില്‍ അപൂര്‍വ്വമായ കണ്ടെത്തലുകള്‍

കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ള 326 തരം ചിത്രശലഭങ്ങളിൽ 156 എണ്ണം സർവ്വേയിൽ കണ്ടെത്താനായി. അതില്‍ പീച്ചി-വാഴാനി വന്യജീവിസങ്കേതത്തിൽ 132 ഇനങ്ങളും, ചിമ്മിനിയിൽ 116, പാലക്കാട്‌ ജില്ലയിലുള്ള ചൂലനൂർ മയില്‍ സങ്കേതത്തിൽ 41 ഇനങ്ങളും കണ്ടെത്തിയി. അതില്‍ 23 എണ്ണം ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തി വംശ നാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെട്ടതും , 63 എണ്ണം വന്യജീവി സംരക്ഷണ കൂടുതൽ സംരക്ഷണ പ്രാധാന്യം നിയമപ്രകാരം കൂടുതൽ സംരക്ഷണ പ്രാധാന്യം അർഹിക്കുന്നതുമാണ്

പീച്ചി വന്യജീവി വിഭാഗവും , ട്രാവന്‍കൂര്‍ നേച്ചർ ഹിസ്റ്ററി സൈാസൈറ്റിയും [TNHS] ചേർന്ന് പീച്ചി, ചിമ്മിണി, ചൂലന്നൂർ എന്നി 3 വന്യജീവി സങ്കേതങ്ങളിൽ 4 ദിന ചിത്രശലഭ സർവ്വേ
പൂർത്തികരിച്ചു. 242 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സംരക്ഷിത വനത്തിനുള്ളിൽ 14 ബേസ് ക്യാമ്പുകളിൽ വനപാലകരോടൊപ്പം താമസിച്ചാണ് മുപ്പത്തിയഞ്ചോളം വരുന്ന സർവ്വേ ടീം അംഗങ്ങൾ സർവ്വേ പൂർത്തികരിച്ചത്. 50 വനപാലകർ സർവ്വേയിൽ പങ്കെടുത്തു.

വൈവിധ്യങ്ങളായ ആവാസവ്യവസ്ഥയും ഉയരവും കേന്ദ്രീകരിച്ചായിരുന്നു 14 ക്യാമ്പുകൾ തിരഞ്ഞെടുത്തത്. കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ള 326 തരം ചിത്രശലഭങ്ങളിൽ 156 എണ്ണം സർവ്വേയിൽ കണ്ടെത്താനായി. അതില്‍ പീച്ചി-വാഴാനി വന്യജീവിസങ്കേതത്തിൽ 132 ഇനങ്ങളും, ചിമ്മിനിയിൽ 116, പാലക്കാട്‌ ജില്ലയിലുള്ള ചൂലനൂർ മയില്‍ സങ്കേതത്തിൽ 41 എന്നിങ്ങനെ എണ്ണം ഇനങ്ങളുമാണ് സർവ്വേയിൽ കണ്ടെത്തിയിട്ടുള്ളത്.

നാളിതു വരെ പീച്ചി – വാഴാനീ വന്യജീവിസങ്കേതത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ എൺപതോളം എണ്ണം കൂടുതലായി കണ്ടെത്താൻ ഈ സർവ്വേയിൽ കഴിഞ്ഞു. ചിമ്മിണിയില്‍ 33 ഇനങ്ങളാണ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ചൂലന്നൂർ മയില്‍ സങ്കേതത്തിൽ ഇത് ആദ്യമായാണ് ചിത്രശലഭ സർവ്വേ നടക്കുന്നത്. അതോടെ പീച്ചി വന്യജീവി ഡിവിഷനിലെ മൂന്ന് വന്യജീവി സങ്കേതങ്ങളിലുമായി ആകെ ഇരുന്നൂറോളം ചിത്രശലഭനങ്ങളുടെ സാന്നിധ്യം സ്ഥിതീകരിച്ചു.

അതില്‍ 23 എണ്ണം ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തി വംശ നാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെട്ടതും , 63 എണ്ണം വന്യജീവി സംരക്ഷണ കൂടുതൽ സംരക്ഷണ പ്രാധാന്യം നിയമപ്രകാരം കൂടുതൽ സംരക്ഷണ പ്രാധാന്യം അർഹിക്കുന്നതുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡ ശലഭം [SOUTHERN BIRD WING], ഏറ്റവും ചെറിയ ശലഭമായ രത്ന നീലി, [GRASS JEWEL] സംസ്ഥാന ശലഭമായ ബുദ്ധമയൂരി [BUDHA PEACOCK] എന്നിവ സർവ്വേയിൽ കണ്ടെത്താൻ കഴിഞ്ഞു.

പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ശലഭ ഇനങ്ങളായ നീലഗിരി പാപ്പാതി’ കരിയില ശലഭം, മലബാർ മിന്നൽ, സുവർണ്ണ ആരാ, പുള്ളി ശരവേഗം, ഗോമേദക ശലഭം, തുടങ്ങിയവ സർവ്വേയിൽ റിപ്പോർട്ട് ചെയ്തു. ചൂട് വർദ്ധിക്കുന്നതിനനുസരിച്ച് കാട്ടരുവികളിലൂടെ ആൽബട്രോസ് ചിത്ര ശലഭങ്ങളുടെ മലമുകളിലേക്കുള്ള പലായനം ചിമ്മിനി വന്യജീവി സങ്കേതത്തിൽ കണ്ടെത്താനായി. ചിത്രശലഭങ്ങളെ കൂടാതെ മൂന്ന്വ വന്യജീവി സങ്കേതങ്ങളിലെയും
പക്ഷികള്‍,തുമ്പികള്‍, ഉരഗങ്ങള്‍, എട്ടുകാലികൾ ,ചീവീടുകൾ , തുടങ്ങിയവയും സർവ്വേയുടെ ഭാഗമായി നിരീക്ഷണം നടത്തി. 340 ഓളം തരം പക്ഷികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ചെങ്കലൻ പുള്ള് , ഊങ്ങന്‍ വെള്ളക്കണ്ണി പരുന്ത്, പുഴ ആള, ചെറിയ മീന്‍ പരുന്ത്, , താലിപരുന്ത്, മീന്‍ കൂമന്‍ , ചാരച്ചിലപ്പന്‍ കേരളത്തിന്റെ പക്ഷിയായ മലമുഴക്കി വേഴാമ്പലിനെ സാന്നിധ്യം പീച്ചിയിലും ചിമ്മിനിയിലും കണ്ടെത്താനായത് ശ്രദ്ധേയമായി. 11 ഇനം തുമ്പികളുടെയും സാന്നിധ്യം പുതുതായി കണ്ടെത്തിയതോടെ പീച്ചി വന്യ ജീവി വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള തുമ്പികളുടെ ആകെ എണ്ണം 83 ആയി.

50 തരം ചിത്രശലഭങ്ങളും , 15 തരം ഉറുമ്പുകളും , 4 തരം ചീവിടുകളും, രാജവെമ്പാല ഉൾപ്പെടെ 10 തരം ഉരഗങ്ങളും സർവ്വേയിൽ രേഖപ്പെടുത്തി. മൂന്ന് വന്യജീവി സങ്കേതങ്ങളുടെയും മാനേജ്‌മെന്റ് പ്ലാൻ പുതുക്കുന്നതിന് ഭാഗമായി ചിത്രശലഭങ്ങൾക്ക് മുൻ തൂക്കം നൽകി കൊണ്ട് നടത്തിയ വന്യജീവി കണക്കെടുപ്പ് ആയിരുന്നെങ്കിലും വന്യജീവി സങ്കേതങ്ങളിലെ ജൈവ വൈവിധ്യം ഏറെക്കുറെ അടയാളപ്പെടുത്തുന്ന ഒരു സെൻസെസ് ആയിരുന്നു ഇത്. പീച്ചി വന്യജീവി സങ്കേതത്തിലും ചിമ്മിണി വന്യജീവി സങ്കേതത്തിലും കടുവയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഡിസംബർ അവസാനത്തോടെ ഈ രണ്ടു സംരക്ഷിത മേഖലകളെയും ബ്ലോക്കുകളായി തിരിച്ചു. കാമറ ട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്തി വിപുലമായ കടുവ സർവ്വേ നടത്താൻ തീരുമാനിച്ചു.

ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിക്ക് വേണ്ടി ഡോ. കലേഷ് സദാശിവൻ, ഡോ. അനൂപ്, ശ്രീ വിനയൻ എന്നിവർ സർവ്വേ അവലോകനം നടത്തി വിവരങ്ങൾ ക്രോഡീകരിച്ചു. അവലോകന യോഗത്തിൽ പീച്ചി വൈൽഡ് ലൈഫ് വാർഡൻ ആയ പ്രഭു പി.എം, പീച്ചി വന്യജീവി ഓഫീസർ ആയ അനീഷ് ചിമ്മിണി, റേയ്ഞ് ഓഫീസർ ആയ അജയ് കുമാർ, പീച്ചി വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേച്ചേരി എന്നിവരും മറ്റു സർവ്വേ പ്രതിനിധികളും പങ്കെടുത്തു. ഡബ്ലിയൂ.ബി.എ, ഗ്രീൻ റൂട്സ് ആലപ്പുഴ, ഗ്രീൻ ക്യാപ് തൃശൂർ, തുടങ്ങിയ എൻ.ജി.ഓ അംഗങ്ങളും കേരള വെറ്റിനറി യൂണിവേഴ്സിറ്റി വയനാട് നിന്നുള്ള വിദ്യാർത്ഥികളും സർവ്വേയുടെ ഭാഗമായിരുന്നു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top