പദ്ധതി നിർവഹണത്തിൽ ഒന്നാമതായി തൃശൂർ ജില്ല, പഞ്ചായത്ത്തലത്തിൽ സംസ്ഥാനത്ത ഒന്നാം സ്ഥാനം വീണ്ടും പൂമംഗലം പഞ്ചായത്തിന്

ത്രിതല പഞ്ചായത്ത്‌ സംവിധാനത്തിൽ മൂന്നിലും ഒന്നാം സ്ഥാനം തൃശൂർ ജില്ല കരസ്ഥമാക്കി. പൂമംഗലം പഞ്ചായത്ത്‌, കുന്നംകുളം നഗരസഭ, തൃശൂർ ജില്ലാ പഞ്ചായത്ത്‌ എന്നിവയാണ് ഒന്നാം സ്ഥാനം നേടി

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 32.67 ആണ് ജില്ലയുടെ പദ്ധതി വിനിയോഗ നിരക്ക്.

ത്രിതല പഞ്ചായത്ത്‌ സംവിധാനത്തിൽ മൂന്നിലും ഒന്നാം സ്ഥാനം ജില്ല കരസ്ഥമാക്കി. പൂമംഗലം പഞ്ചായത്ത്‌, കുന്നംകുളം നഗരസഭ, തൃശൂർ ജില്ലാ പഞ്ചായത്ത്‌ എന്നിവയാണ് ഒന്നാം സ്ഥാനം നേടിയത്. പഞ്ചായത്ത്‌, നഗരസഭ, ജില്ലാ പഞ്ചായത്ത്‌ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും ഒന്നാമതെത്തിയാണ് ജില്ല സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്.

Leave a comment

Top