തൃശ്ശൂർ ജില്ലാ സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല സീനിയർ ആൺ & പെൺ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു. ജില്ല ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡന്റ് സജി വർഗീസ്.വി. ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഫാ. ജോളി ആൻഡ്രൂസ് സി.എം.ഐ അദ്ധ്യക്ഷനായ യോഗത്തിൽ ക്രൈസ്റ്റ് കോളേജ് കോഡിനേറ്റർ ഡോ. വിവേകാനന്ദൻ , സ്റ്റേറ്റ് ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിബി വി പെരേപ്പാടൻ, ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ ട്രഷറർ ശരത് പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. അനിൽകുമാർ. എൻ . സ്വാഗതവും വൈസ് പ്രസിഡണ്ട് തൃശ്ശൂർ ജില്ല ഹാൻഡ്ബോൾ അസോസിയേഷൻ സബീഷ്. കെ. ആർ. യോഗത്തിന് നന്ദിയും പറഞ്ഞു. 12ടീമുകളിൽ ആയി ഇരുന്നൂറോളം കായിക താരങ്ങൾ പങ്കെടുത്തു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top