ഒന്നാംവർഷ ഹയർസെക്കൻഡറി ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

ഇരിങ്ങാലക്കുട : 2021 മാർച്ചിലെ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകളുടെ ഫലം നവംബർ 27 ശനിയാഴ്ച പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2 നകം വിദ്യാർഥികൾ അപേക്ഷിക്കണം.

പ്രിൻസിപ്പൽമാർ ഡിസംബർ 3 നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.

ഫലം അറിയൂവാനുള്ള വെബ്‌സൈറ്റ്: www.keralaresults.nic.in, www.dhsekerala.gov.in www.prd.kerala.gov.in, www.results.kite.kerala.gov.in www.kerala.gov.in

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top