ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വർഗ്ഗീയതയ്ക്കും പൊതുമേഖലാ വിൽപനയ്ക്കുമെതിരെ സമരമാവുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും യുവജനറാലിയും പൊതുസമ്മേളനവും കരുവന്നൂർ ബംഗ്ലാവ് സെന്ററിൽ സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗം കെ.പി പോൾ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കരുവന്നൂർ ലോക്കൽ സെക്രട്ടറി ടി.കെ ജയാനന്ദൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ ശരത്ചന്ദ്രൻ, എം.വി ഷിൽവി, കെ.ഡി യദു,ഒ.ജെ ജോജി, ഡിവൈഎഫ്ഐ കരുവന്നൂർ മേഖല സെക്രട്ടറി അക്ഷയ് മോഹൻ, പ്രസിഡണ്ട് വിവേക് പ്രഭാകരൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ് പൊതുയോഗത്തിന് സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡണ്ട് വിഷ്ണുപ്രഭാകരൻ നന്ദിയും രേഖപ്പെടുത്തി. തേലപ്പിള്ളി സെൻ്ററിൽ നിന്ന് ആരംഭിച്ച റാലിയിൽ നിരവധിപേർ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top