കൂടൽമാണിക്യം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷം ശനിയാഴ്ച

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനംകൊണ്ട് കൂടൽമാണിക്യം മ്യൂസിയം ആൻഡ് ആർക്കൈവ്സിൽ 12000 താളിയോലകൾ ഡിജിറ്റൽ ഇമേജുകൾ ആക്കി സെർവറിൽ സൂക്ഷിക്കാൻ കഴിഞ്ഞു.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷം നവംബർ 27 ശനിയാഴ്ച രാവിലെ 11 ന് ദേവസ്വം ഓഫീസിൽ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് നേടിയ കൂടൽമാണിക്യം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ഉപദേശക സമിതി അംഗം പരമേശ്വര ചാക്യാരെ (കുട്ടന്‍ ചാക്യാർ) ആദരിക്കും.

ചടങ്ങിൽ ഡോ. എം ആർ രാഘവവാരിയർ, ഡോ. രാജൻ ഗുരുക്കൾ, ഡോ. ടി കെ നാരായണൻ, പ്രൊഫസർ സാവിത്രി ലക്ഷ്മണൻ, അശോകൻ ചരുവിൽ എന്നിവർ പങ്കെടുക്കും.

2020 നവംബർ ഒന്നിന് അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ആർക്കൈവ്സിൽ 12000 താളിയോലകൾ ഡിജിറ്റൽ ഇമേജുകൾ ആക്കി സെർവറിൽ സൂക്ഷിക്കാൻ കഴിഞ്ഞു. ഒരു വർഷം നടന്ന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് ഒപ്പം തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളുടെ കൃത്യമായ മാർഗ്ഗരേഖ തയ്യാറാക്കി മുൻഗണനാക്രമം നിശ്ചയിക്കും.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top