ഭക്ഷ്യ വില്പനശാലകൾ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം

ഉപഭോക്താക്കളുടെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ, സംശയങ്ങൾ എന്നിവ പരിഹരിക്കുന്നതിനായുള്ള ടോൾ ഫ്രീ നമ്പറായ 1800 425 1125 ഉപഭോക്താക്കള്‍ കാണുന്നവിധം സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം

ഉപഭോക്താക്കൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ഭക്ഷ്യവ്യാപാരികളും ഭക്ഷ്യ സുരക്ഷാ (എഫ്.എസ്.എസ്എ.ഐ) ലൈസൻസ് / രജിസ്ട്രേഷൻ നമ്പർ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ എന്നിവ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ, സംശയങ്ങൾ എന്നിവ പരിഹരിക്കുന്നതിനായുള്ള ടോൾ ഫ്രീ നമ്പറായ 1800 425 1125 ഉപഭോക്താക്കള്‍ കാണുന്നവിധം സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം.

2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം ഏതൊരു ഭക്ഷ്യ ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പും വ്യാപാരികള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന്‍ എടുക്കേണ്ടതും അത് പ്രദര്‍ശിപ്പിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതിനാൽ ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും എഫ്.എസ്.എസ്എ.ഐ ലൈസൻസ് നിർബന്ധമാണ്. വാർഷികവിറ്റുവരവ് 12 ലക്ഷത്തിന് മുകളിൽ ഉള്ളവർക്ക് എഫ്.എസ്.എസ്എ.ഐ ലൈസൻസും 12 ലക്ഷം രൂപ വരെയുള്ളവർക്ക് രജിസ്ട്രേഷനുമാണ് വേണ്ടത്.

ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ നേടുന്നതിനായി https://foscos.fssai.gov.in എന്ന വെബ് പോർട്ടലിലൂടെ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ foodsafety.kerala.gov.in എന്ന വെബ് പോർട്ടലിലും ലഭ്യമാണ്. ഭക്ഷ്യസുരക്ഷാ ലൈസൻസ് / രജിസ്ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടി സ്വീകരിക്കും.

ലൈസൻസ് / രജിസ്ട്രേഷൻ നമ്പറുകൾ, ടോൾ ഫ്രീ നമ്പർ എന്നിവ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഉപഭോക്താക്കള്‍ കാണുന്നവിധം വലുപ്പത്തിൽ പ്രദർശിപ്പിക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി. ആർ വിനോദ് അറിയിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top