അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ സംവിധാനം ഇരിങ്ങാലക്കുടയിൽ – ഫ്ലാഗ് ഓഫ് ശനിയാഴ്ച

പ്രതികൂലസാഹചര്യങ്ങളിൽ അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ സംവിധാനം ഇനി ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട : അഗ്നിരക്ഷാ നിലയത്തിലേക്ക് സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV) യുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നവംബർ 27 ശനിയാഴ്ച 12 മണിക്ക് ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിൽ സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാഹനം ഫ്ളാഗ് ഓഫ് ചെയ്യും.

പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും. എഫ്.ആർ.വി. കൂടാതെ ജീപ്പ്, ആംബുലൻസ്, രണ്ടു ഫയർ ടെൻഡറുകൾ എന്നിവയാണ് ഇരിഞ്ഞാലക്കുട അഗ്നിരക്ഷാ സേന ഓഫീസിനുള്ളത്. അഞ്ചു ഹോം ഗാർഡുകൾ ഉൾപ്പെടെ 40 ജീവനക്കാരുടെ സേവനം ലഭ്യമാണ്.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി ,വാർഡ് കൗൺസിലർ ശ്രീമതി സതി സുബ്രമണ്യൻ , ജില്ലാ ഫയർ ഓഫീസർ ശ്രീ അരുൺഭാസ്കർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിക്ടർ വി ദേവ് , ജീവനക്കാർ എന്നിവർ പങ്കെടുക്കും.

Leave a comment

Top