അനുശോചനയോഗം സംഘടിപ്പിച്ചു

തുറവൻകാട് : വാഹനപകടത്തിൽ മരണമടഞ്ഞ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല ജയരാജിന്‍റെ വിയോഗത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. തുറവൻകാട് സ്നേഹതീരം ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ജോസ് ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് മുരിയാട് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.സി ഗംഗാധരൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.പി ദിവാകരൻ മാസ്റ്റർ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി. കെ സുധീഷ്, തുറവങ്കാട് ചർച്ച് വികാരി ഫാ. ജോജു കോക്കാട്ട്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വികസന ചെയർപേഴ്സൺ കെ.എസ് ജയ, കോൺഗ്രസ്സ് ഐ മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത്, ബി.ജെ.പി മണ്ഡലം സെക്രട്ടറി അഖിലേഷ് വിശ്വനാഥ്,കേരളകോൺഗ്രസ്സ് എം ജില്ലാ സെക്രട്ടറി ടി.കെ വർഗ്ഗിസ് മാസ്റ്റർ, പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ് പി.വി, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം, സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി, എൽ.ഡി.എഫ് മുരിയാട് പഞ്ചായറ്റത് കമ്മിറ്റി കൺവീനർ ടി.ജി ശങ്കര നാരായണൻ, സി.പി.ഐ (എം) പുല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി മോഹനൻ മാസ്റ്റർ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കാശ്ശേരി, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം സേവ്യർ ആളൂക്കാരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പി.ആർ സുന്ദര രാജൻ സ്വാഗതം പറഞ്ഞു.

Leave a comment

Top