ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ നവംബർ 28 ഞായറാഴ്ച നടക്കുന്ന ക്രിസ്തുരാജന്‍റെ രാജത്വ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ നവംബർ 28 ഞായറാഴ്ച നടക്കുന്ന ക്രിസ്തുരാജന്‍റെ രാജത്വ തിരുന്നാളിന്‍റെ കൊടിയേറ്റം ക്രൈസ്റ്റ് ആശ്രമാധിപൻ ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി നിർവ്വഹിച്ചു. തുടർന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്‍റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയർപ്പിച്ചു.

ഫാ. വിൻസെൻറ് നീലങ്കാവിൽ, ഫാ. ജോസ് കേളാംപറമ്പിൽ സി.എം.ഐ, ഫാ. പ്രവീൺ പുത്തൻചിറക്കാരൻ സി.എം.ഐ എന്നിവർ സഹകാർമ്മികരായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top