രാമൻചിറ തോടിനു സമീപം മതിൽ ഇടിഞ്ഞ് റോഡിൽ വീണു

കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ കരകവിഞ്ഞ രാമഞ്ചിറ തോടിനു സമീപം മതിൽ ഇടിഞ്ഞു റോഡിൽ വീണു. വെള്ളക്കെട്ടിൽ കുതിർന്ന പല നിർമിതികളും ഈ മേഖലയിൽ അപകടസാധ്യത ഉയർത്തുന്നുണ്ട്

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ കരകവിഞ്ഞ രാമഞ്ചിറ തോടിനു സമീപം മതിൽ ഇടിഞ്ഞു റോഡിൽ വീണു. പേഷ്കാർ റോഡിൽ നിന്ന് ഉണ്ണായി വാരിയർ റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള മനോമോഹന്‍റെ പറമ്പിലെ സ്നേഹമതിലാണ് ബുധനാഴ്ച ഇടിഞ്ഞു റോഡിലേക്ക് വീണത്.

ഈ സമയം കാൽനടക്കാരോ വാഹനങ്ങളൊ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വെള്ളക്കെട്ടിൽ കുതിർന്ന പല നിർമിതികളും ഈ മേഖലയിൽ അപകടസാധ്യത ഉയർത്തുന്നുണ്ട്.

Leave a comment

Top