കോവിഡാനന്തര രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം പടിയൂർ മേഖല കോവിഡാനന്തര രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . എടതിരിഞ്ഞി എച്ച് ഡി.പി സമാജം ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പി.ആർ ബാലൻമാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡോ. സതീഷ് ബോധവത്കരണ ക്ലാസ് നയിച്ചു.

കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ് മേനോൻ കെ.എം.എസ്.ആർ.എ ജില്ലാ കമ്മിറ്റി അംഗം ഗോകുൽദാസ് പതാരത്ത്, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുകുമാരൻ, ആർദ്രം സെക്രട്ടറി ടി.എൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ സ്വാഗതവും ടി.ആർ ഭൂവനേശ്വർ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top