വർഷങ്ങളായി തരിശായി കിടന്നിരുന്ന ഒരു ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി

ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്തിലെ പൊഞ്ഞനത്ത് വർഷങ്ങളായി തരിശായി കിടന്നിരുന്ന ഒരു ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി. കേരള കർഷകസംഘം ജില്ല സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റുമായ പി. കെ ഡേവിസ് മാസ്റ്റർ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. കാട്ടൂർ പഞ്ചായത്ത്‌ 13-വാർഡ് മെമ്പർ രമഭായ് ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

കർഷകസംഘം ഏരിയ സെക്രട്ടറി ടി.ജി .ശങ്കരനാരായണൻ, കാട്ടൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.എം കമറുദ്ധീൻ, ടി വി ലത,സി.പി.ഐ (എം)കാട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.വി വിജീഷ്, കർഷക സംഘം കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി കിരൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കർഷകസംഘം പഞ്ചായത്ത്‌ സെക്രട്ടറി മനോജ്‌ വലിയപറമ്പിൽ സ്വാഗതവും കണ്ണൻ മുളങ്കര നന്ദിയും പറഞ്ഞു. പോയ്യാറ ദിവാകരൻ മകൻ പ്രേമംചന്ദ് ആണ് സ്ഥലം സൗജന്യമായി കൃഷി ചെയ്യുന്നതിനായി നൽകിയത് .

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top