അതിദരിദ്രരെ കണ്ടെത്തൽ – വാർഡ്തല ക്ലസ്റ്റർ പരിശീലനങ്ങൾ നാളെ സമാപിക്കും

ഇരിങ്ങാലക്കുട : അടുത്ത അഞ്ച് കൊല്ലം കൊണ്ട് സംസ്ഥാനത്ത് അതി ദരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടുന്നതിൻ്റെ ഭാഗമായുള്ള വാർഡ്തല ജനകീയ സമിതികളുടെ ക്ലസ്റ്റർ പരിശീലനം നവംബർ 25ന് വ്യാഴാഴ്ച സമാപിക്കും. നഗരസഭ കൗൺസിൽ ഹാൾ, കരുവന്നൂർ പ്രിയദർശിനി ഓഡിറ്റോറിയം എന്നിവിടങ്ങളിലായിട്ടായിരുന്നു പരിശീലനം. പരിധീലനത്തിന് കില ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.ഭാസുരാംഗൻ, വി.കെ. ശ്രീധരൻ, ഉണ്ണികൃഷ്ണൻ, റിസോഴ്സ് പേഴ്സൺമാരായ അഡ്വ. എം.പി.ജോർജ്, ഹരി ഇരിങ്ങാലക്കുട, റഷീദ് കാറളം, സുനിത മുരളീധരൻ, വിഷ്ണു, സിന്ധു എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top