ഇന്ധന വില വർദ്ധനക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്‌.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽഇന്ധന വില വർദ്ധനക്കെതിരെ ബി.എസ്.എൻ. എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുൻ കെ. പി. സി. സി. ജനറൽ സെക്രട്ടറി എം. പി. ജാക്സൺ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി.വി ചാർളിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ ഡി.സി.സി സെക്രട്ടറിമാരായ സോണിയ ഗിരി, സോമൻ ചിറ്റയത്ത്, സതീഷ് വിമലൻ എന്നിവർ സംസാരിച്ചു .

മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, ബൈജു കുറ്റിക്കാടൻ, എ.എൽ അലോഷ്, ജനപ്രതിനിധികൾ, ബ്ലോക്ക്‌ മണ്ഡലം ബൂത്ത്‌ ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top