മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് വാഹനാപകടത്തിൽ മരിച്ചു

മുരിയാട് : മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 13-ാം വാർഡ് (തുറവൻകാട്) മെമ്പറുമായ ഷീല ജയരാജ് (50) വാഹനാപകടത്തിൽ മരിച്ചു . മുരിയാട് മധുകട്ടിക്കുളം ബസ് സ്റ്റോപ്പിന് സമീപം സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൽക്ഷണം മരണം സംഭവിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു അപകടം.

മുരിയാട് പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപിയുമൊത്ത് ആനന്ദപുരത്തുള്ള ആയുര്‍വേദ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് ഷാരോണ്‍ സ്വകാര്യ ബസ്സായുമായി കൂട്ടി ഇടിച്ചാണ് അപകട സംഭവിച്ചത്.

ബസ് ഷീലയുടെ ശരിരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ രതി ഗോപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയേഷ്, രാജേഷ് എന്നിവര്‍ മക്കളാണ്.

സി പി ഐ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ഷീല പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.പി.ഐ മുരിയാട് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, ഇരിങ്ങാലക്കുട ടൌൺ ലൈബ്രറേറിയൻ, കേരള മഹിളാ സംഘം മണ്ഡലം കമ്മിറ്റി അംഗം, തുറവൻകാട് നവകേരള വായനശാല ഭരണസമിതി അംഗം എന്നീ നിലകളിൽ സേവനമനിഷ്ഠിച്ചിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top