മീഡിയനല്ല തോട് തന്നെ – അരമണിക്കൂർ മഴയിൽ നിറഞ്ഞു കവിഞ്ഞു ഒന്നായ രാമൻചിറ തോടും ഉണ്ണായിവാരിയർ റോഡും, സംരക്ഷണ തൂണുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

രാമഞ്ചിറ തോട് കവിഞ്ഞു ഒഴുകുമ്പോളുണ്ടാവുന്ന വെള്ളക്കെട്ടിൽ ഉണ്ണായി വാരിയർ റോഡിന്‍റെ അതിർത്തി മനസിലാകാതെ പരിചയസമ്പന്നർ പോലും പത്തടിയോളം താഴ്ചയുള്ള വെള്ളം നിറഞ്ഞു ഒഴുക്കുന്ന തോട്ടിലേക്ക് വാഹനങ്ങൾ അടക്കം വീഴുവാനുള്ള സാഹചര്യം കൂടുതലാണ്. ഒരു ദുരന്തമുണ്ടാകുന്നതിനു മുൻപ് ഇവിടെ അടിയന്തരമായി സംരക്ഷണ തൂണുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമാണ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വെള്ളക്കെട്ട് ഒഴുക്കിക്കളഞ്ഞു സംരക്ഷിക്കുന്ന രാമൻചിറ തോടിനു ഇനിയും ശാപമോക്ഷമില്ല. നഗര പ്രദേശത്തെ വെറും അര മണിക്കൂർ മഴയിൽ ഒഴുക്ക് തടസ്സപ്പെട്ട് രാമഞ്ചിറതോട് ഇപ്പോൾ സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുകയാണ്.

പേഷ്കാർ റോഡ് മുതൽ ഉണ്ണായിവാരിയർ റോഡ്, തെക്കേനട റോഡ്, പെരുവല്ലി പാടം എന്നിവടങ്ങളിലെല്ലാം ചൊവാഴ്ച നാലുമണിയോടെ പെഴ്ത്ത കനത്ത മഴയിൽ നഗര പ്രദേശങ്ങളിൽനിന്നുമുള്ള പെയ്തു വെള്ളം ഒഴുകി രാമൻചിറ തോട് കവിഞ്ഞൊഴുകി ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളെകെട്ടുണ്ടായി.

ഇതിൽ ഏറ്റവും അപകടം നിറഞ്ഞത് പേഷ്കാർ റോഡിൽ നിന്ന് തെക്കേ നട റോഡിലേക്കുള്ള ഉണ്ണായി വാരിയർ റോഡിലേക്ക് രാമഞ്ചിറ തോട് കവിഞ്ഞു ഒഴുകുമ്പോളുണ്ടാവുന്ന വെള്ളകെട്ടാണ്. റോഡിന്‍റെ അതിർത്തി മനസിലാകാതെ പരിചയസമ്പന്നർ പോലും പത്തടിയോളം താഴ്ചയുള്ള വെള്ളം നിറഞ്ഞു ഒഴുക്കുന്ന രാമൻചിറ തോടിലേക്ക് വാഹനങ്ങൾ അടക്കം വീഴുവാനുള്ള സാഹചര്യം കൂടുതലാണ്. ഇവിടെ അടിയന്തരമായി സംരക്ഷണ തൂണുകൾ സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികൾ അടക്കം ഉന്നയിക്കുന്നുണ്ട്.

കെ എസ് പാർക്കിനു സമീപമുള്ള മൂന്നുപീടിക സംസ്ഥാന പാത കടന്നു ഷൺമുഖം കാനാലിലാണ് രാമൻചിറ തോടിന്‍റെ ഒരു ഭാഗം ചെന്നവസാനിക്കുന്നത്. സംസ്ഥാനപാതയുടെ സമീപമുള്ള പാടങ്ങളെല്ലാം അനധികൃതമായി നികത്തപ്പെട്ടതോടെ രാമൻചിറ തോട് വീതികുറയുകയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുകയും ചെയ്തു. ഇതാണ് ഇപ്പോളുണ്ടായ വെള്ളക്കെട്ട് പ്രതിഭാസത്തിന് കാരണം. നഗരസഭയുടെ ദീർഘവീക്ഷണമില്ലാത്ത വികസനപ്രവർത്തനങ്ങളുടെ അനന്തരഫലംകൂടിയാണ് ഇത്തരം വെള്ളക്കെട്ടുകൾ.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top