കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം – ഗാന്ധി ദർശൻ വേദി

ഇരിങ്ങാലക്കുട : വലിയ പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതും, കൃഷി ഭൂമി ഇല്ലാതാക്കുന്നതും, കേരളത്തെ തന്നെ വെട്ടി മുറിക്കുന്നതുമായ കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം പ്രസിഡന്റ് യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ രഞ്ചി, സി.എം ഉണ്ണികൃഷ്ണൻ, എം. മൂർഷിദ്, എ. സി സുരേഷ്, പി.കെ ജിനൻ, എം. ഒ ജോൺ, പി.കെ ശിവൻ എന്നിവർ സംസാരിച്ചു.

Leave a comment

Top